പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയൻ കാവിലെ ലിറ്റിൽ ഹാർട്സ് ഇംഗ്ലീഷ് സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം ‘ഹാർട്ടി ഫെസ്റ്റ് 2025’ എന്ന പേരിൽ ആഘോഷിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ ഹാർട്സ് ഡയറക്ടർ എടശ്ശേരി റഫീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.കെ സെയ്താലിക്കുട്ടി എഴുതിയ ‘മക്കളെ വളർത്താൻ ഞാൻ വളരണം’ എന്ന പുസ്തകം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽ ഹമീദ് മലബാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജംഷീർ നഹക്ക് നൽകി പ്രകാശനം ചെയ്തു. കൗൺസിലർമാരായ അമ്മാറമ്പത്ത് ഉസ്മാൻ, കെ.കെ റംലത്ത് , സാമൂഹ്യപ്രവർത്തകൻ പി.കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. കുണ്ടാണത്ത് ഹനീഫ സ്വാഗതവും ഹൈദരലി വിപി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
