വേങ്ങര: ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സീനിയർ സെക്കന്ററി കെട്ടിടത്തിന്റെ ഉത്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. കെട്ടിടത്തിന്റെ ആശീർവ്വാദ കർമം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമജീയോസ് ഇഞ്ചനാനിയിൽ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, സ്കൂൾ ചെയർമാൻ ഡേവിസ് എടക്കളത്തൂർ, കേരള കോൺഗ്രസ് കോർഡിനേറ്റർ അപ്പു, ഊരകം പഞ്ചായത്തു പ്രസിഡന്റ് അബ്ദുള്ള മൻസൂർ അലി തങ്ങൾ എന്നിവരും പ്രമുഖ രാഷ്ട്രീയ മത നേതാക്കളും പങ്കെടുത്തു. സ്കൂളിന്റെ 11 ആം വാർഷികം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് പിതാവിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് സുധീർ പറവൂർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന ജോഷി, മാനേജർ: റവ. ഫാ.അഡ്വ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പ്രിൻസിപ്പൽ റവ. ഫാ. ഡോ. തോമസ് ജോസഫ്, പി ടി എ പ്രസിഡന്റ് ജോളി ആഗസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി നരേന്ദ്രകുമാർ, പി ആർ ഒ ഷാജൻ കെ മത്തായി, ആക്കാഡമിക് കോർഡിനേറ്റർ സാബു തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com