കൂടരഞ്ഞി: കൂടരഞ്ഞി-പൂവാറൻതോടിൽ രാത്രി 10 മണിയോടെ ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞി പുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി സ്വദേശിനിയായ യുവതിക്കും ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ തിരുവമ്പാടി ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ആണ് അപകടം നടന്നത്.ജംഷീനയുടെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com