പരപ്പനങ്ങാടി സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പതാക ദിനം ആചരിച്ചു. ഫെബ്രുവരി 20, 21, 22 തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സബ്ജില്ലകളിലും പതാകദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സബ്ജില്ലാ കമ്മിറ്റിയുടെ പതാക ദിനാചരണത്തിൻ്റെ സബ് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. അബ്ദു റഹീമിന് പതാക നൽകി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുനീർ താനാളൂർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ സബ് ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ ഭാരവാഹികളായ സിദീഖ് കുന്നത്ത്പറമ്പ്, പി.പി.അബ്ദു നാസർ മൂന്നിയൂർ, റനീഷ് പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com