കാളികാവ് കറുത്തേനിയിൽ വെച്ച് കാറിൽ നിന്നും 25 ഗ്രാം MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്ന കൂരാട് തെക്കുംപുറം സ്വദേശി വാണിയം പുലവൻ മുഹ്സിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് എന്നയാൾ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന MDMA കാറിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് 30.12.24 ന് രാത്രി 9.00 മണിയോടെ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരവെ കറുത്തേനിയിൽ വെച്ച് നജീബ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാർ പരിശോധിച്ചതിൽ കാറിൽ നിന്നും 25 ഗ്രാം MDMA കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ നജീബിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ സുഹൃത്തായ മുഹ്സിനാണ് ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്നതെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് മുഹ്സിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിൽ പല തവണ ഇയാൾ ബാംഗ്ലൂരിൽ നിന്നും MDMA എത്തിച്ചതായി സമ്മതിച്ചിട്ടുണ്ട്. ബസ് മാർഗ്ഗം മുഹ്സിൻ കൊണ്ടു വന്നിരുന്ന MDMA വിൽപ്പന നടത്തിയിരുന്നത് നജീബാണ്. MDMA പിടികൂടിയ കാറും സംഭവ ശേഷം നജീബ് രക്ഷപ്പെടാൻ ഉപയോഗിച്ച കാറും മുഹ്സിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രതിയെ മഞ്ചേരി Ndps കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. SI പ്രദീപ്.കെ, ASI മോഹിനി എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com