Thursday, September 18News That Matters
Shadow

കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം

ബെംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ പച്ചക്കറി ചാക്കുകൾക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയിൽ നിന്നുള്ളവരാണ്.

മൂടൽമഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരിൽ പലരും. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL