കൊച്ചി: ആശുപത്രിയിലെ സേവന നിരക്കുകളും/ ചാർജുകളും പൊതുജനങ്ങൾക്ക്കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടൽ വേണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജോയ് ആൻ് സ്രാമ്പികക്കലും , മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുൽ റഹീം പൂക്കത്തും ആവശ്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്, ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡൻ്റ് എൻ ലീലാമണി (റിട്ട. ജഡ്‌ജ് ), സംസ്ഥാന സെക്രട്ടറി എം നജീബ്, സംസ്ഥാന വൈ. പ്രസിഡണ്ട് മനാഫ് തനൂർ, സംസ്ഥാന സെക്രട്ടറി അബ്ദുസമദ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് മിഥുൻ ലാൽ മിത്രതുടങ്ങിയവർ പ്രസംഗിച്ചു, മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ ഹാജി പുത്തൻ തെരു. വളരെ വിപുലമായ രീതിയിൽ അവതരിപ്പിക്കുകയും ചൈതു. ലഹരിക്കെതിരെ സർക്കാരുമായി സഹകരിച് വിദ്യാലയങ്ങളിൽ ക്യാമ്പയിൻ നടത്തുവാനും. ജനുവരി 26 ന്ന് ഭരണഘടനയും മനുഷ്യാവകാശ ലംഘനങ്ങളും എന്ന വിഷയത്തിൽ ജില്ലാതല സെമിനാറുകൾ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.

എറണാകുളം അധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ എഫ് പി ആർ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ദേശീയ വൈസ് പ്രസിഡൻറ് റിട്ട. ജഡ്‌ജ് എൻ ലീലാമണിയോടൊപ്പം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com