TFC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അഹല്യ ഫൌണ്ടേഷൻ കാണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേതൃ പരിശോധന ക്യാമ്പ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബുഷ്‌റുദ്ധീൻ തടത്തിൽന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റസീൽ അഹമ്മദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൾ, വാർഡ് മെമ്പർ ഷാജു കാട്ടകത്ത്, ഇബ്രാഹിം കുട്ടി കുന്നത്തേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു. TFC പ്രസിഡന്റ് അസ്‌ലം മുന്ന, സെക്രട്ടറി റമീസ് സി,ജസീൽ ടി, ഫസ്‌ലു കെ, സജീർ സി, ലിയാഹു, ആഷിക് കെ,സൈദു മുഹമ്മദ്, അജ്മൽ, റഫീഖ് പി എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com