വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മുജീബ് റഹ്മാന്റെ ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് പറങ്ങോടത്ത്, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം അഞ്ചുകണ്ടൻ എന്നിവരെ കൂടെ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി വേങ്ങര മാർക്കറ്റ് റോഡ് മായി ബന്ധപ്പെട്ട് ചർച്ച നടത്തി. നിലവിലുള്ള എല്ലാ അവസ്ഥകളും സംസാരിച്ചു. കുറച്ചു നിയമ തടസങ്ങൾ മാത്രം ആണ് പണി തുടങ്ങാൻ വൈകിയത് എന്നും ഇനി കോൺടാക്ടർ അതിന്റെ പണി അടുത്ത (15.1.2025)ന് ബുധൻ രാവിലെ തറയിട്ടാലിൽ നിന്നും വേങ്ങര മെയിൻ റോഡ് വരെ എം സാൻന്റ് ഇട്ട് തുടങ്ങി പിന്നെ മെയിൻ റോഡ് മുതൽ മാർക്കറ്റ് റോഡിൽ നിന്നും ഇന്റർ ലോക്ക് പതിക്കൽ തുടങ്ങുന്ന രീതിയിൽ പെട്ടന്ന് തന്നെ പണി തീർത്ത് തരാം എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ട് ഉണ്ട്. അവിടെ ഉള്ള കച്ചവടക്കാർക്കും, താമസക്കാർക്കും ഉള്ള ബുദ്ധിമുട്ടും വിഷമങ്ങളും അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി കൊടുത്തു ഇനി ഒരു വൈകൽ ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ട് ഉണ്ട് എന്ന് കൂടി അറിയിച്ചു. അടുത്ത പതിനഞ്ചിനു ബുധൻ രാവിലെ തന്നെ പണി തുടങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി എം ടി എൻ ന്യൂസിനോട് പറഞ്ഞു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com