കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഊരകം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഊരകം യാറം പടി കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആഫിയ മെഡിക്കൽ സെന്റർ കുന്നത്ത്, ഇറ്റീസ് ഐ ഹോസ്പിറ്റൽ മലപ്പുറം എന്നിവയുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ന് മുകളിൽ ആളുകൾ പരിശോധന നടത്തി .ചടങ്ങ് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി സുഹൈബ് കെ അധ്യക്ഷനായി. ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ കെ അബൂബക്കർ മാസ്റ്റർ അസലം വേങ്ങര, പാങ്ങാട്ട് യൂസുഫ് ഹാജി,ഡോക്ടർമാരായ മുഹ്സിന മജീദ്,സാഹിൽ,ക്ലബ് രക്ഷാധികാരികൾ സുബൈർ പി ,മരക്കാർ ,അസീസ് ok ,റസാഖ് പി ,കുഞ്ഞ പിഎന്നിവർ സംസാരിച്ചു, ക്ലബ് ജോയിന്റ് സെക്രട്ടറി ഇർഫാൻ പാങ്ങാട്ട് സ്വാഗതവും,സമദ് പാങ്ങാട്ട് നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com