വേങ്ങര: യുവജനങ്ങളുടെ കലാ കായികമേളയായ കേരളോത്സവത്തിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ വർണാഭമായ തുടക്കം. എ.ആർ നഗർ, വേങ്ങര പഞ്ചായത്തുകളിൽ വിളമ്പര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി. ബ്ലോക്ക് പരിധിയിലെ തെന്നല, എടരിക്കോട്, പറപ്പൂർ പഞ്ചായത്തുകളിൽ നാളെ ആരംഭിച്ച് ഡിസംബർ ഒന്നോടെ പരിപാടികൾ സമാപിക്കും. കണ്ണമംഗലം പഞ്ചായത്തിൽ 23ന് ക്രിക്കറ്റ് മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഡിസംബർ ആദ്യവാരത്തോടെ പഞ്ചായത്ത് തല മത്സരങ്ങൾ അവസാനിക്കും. ഡിസംബർ മാസം പകുതിയോടെ ബ്ലോക്ക് തല മത്സരങ്ങൾ പൂർത്തിയാക്കുമെന്ന് ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ സിദ്ദീഖ് അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com