വേങ്ങര: ആർ.എസ്.എസ്-ബി.ജെ.പി കടന്നുകയറ്റം തടയാനും എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും വേങ്ങര, ഊരകം പഞ്ചായത്ത് വെൽഫെയർ പാർട്ടി കമ്മിറ്റികൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജിയുടെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഘുലേഖ വിതരണവും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി.പി, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി ചാലിൽ, മണ്ഡലം സെക്രട്ടറി അഷ്റഫ് പാലേരി, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, ഹംസ എം.പി, പരീക്കുട്ടി, കുഞ്ഞിമൊയ്ദീൻ ഗാന്ധിക്കുന്ന് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കുട്ടി മോൻ സ്വാഗതവും അലവി എം.പി നന്ദിയും പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പൂർണ്ണ പിന്തുണ നൽകി താഴെത്തട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണ് പാർട്ടി തീരുമാനം

