ഊരകം: കഠിനമായ വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും ആശ്വാസമേകാൻ മാതൃകാപരമായ നീക്കവുമായി ഊരകം കല്ലേങ്ങൽപടി അങ്കണവാടി. അങ്കണവാടിയിലെ കുരുന്നുകളും പ്രവർത്തകരും ചേർന്നാണ് പറവകൾക്കായി കുടിവെള്ളം ഒരുക്കിയത്.
പരിസ്ഥിതി സ്നേഹവും സഹജീവികളോടുള്ള കരുണയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. അങ്കണവാടി പരിസരത്തെ വിവിധ ഇടങ്ങളിൽ പക്ഷികൾക്ക് എളുപ്പത്തിൽ കുടിക്കാവുന്ന രീതിയിൽ പാത്രങ്ങളിൽ വെള്ളം സജ്ജീകരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. കുട്ടികളുടെ ഈ കുഞ്ഞു കരുതലിനെ നാട്ടുകാരും അഭിനന്ദിച്ചു.

