Thursday, September 18News That Matters
Shadow

എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

കണ്ണമംഗലം: ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജൻ ലഹരികളുടെ വിപണന ശൃംഖലകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ നല്ല ജാഗ്രത ആവിശ്യപ്പെട്ട് കൊണ്ട് എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, ആരോഗ്യ ,വിദ്യഭ്യാസ സ്ഥിര സമിതി ചെയർമാൻ പി കെ സിദ്ധീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 2024എസ് വൈ എസ് പ്ലാറ്റിനം ഇയറായി ആചരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ കാമ്പയിൻ നടക്കുന്നത്.ആരോഗ്യം തന്നെ ലഹരി എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ്റെ ഭാഗമായി ബോധവൽകരണം, കൂട്ട നടത്തം, ആരോഗ്യ ക്ലബ്ബ് രൂപീകരണം, ലഹരി വിമുക്തി പ്രവർത്തനങ്ങൾ, മഹല്ല് കമ്മിറ്റികൾക്ക് നിവേദന സമർപ്പണം തുടങ്ങിയവയും നടന്ന് വരുന്നു.ലഹരിക്കെതിരെയുള്ള ക്രിയാത്മക ഇടപെടലാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. ലഹരിമുക്തമായ സമൂഹ സൃഷ്ടിക്ക് വേണ്ടി എസ് വൈ എസ് നിശ്ശബ്ദമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയും സഹകരണവും ആവശ്യപ്പെടുന്നു. ലഹരിക്കെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും സംഘടനയുടെ എല്ലാ വിധ പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും സർക്കിൾ ഭാരവാഹികൾ പഞ്ചായത്തിന് ഉറപ്പ് നൽകി.സർക്കിൾ കമ്മിറ്റിയുടെ നിവേദനം പ്രസിഡന്റ് അബ്ദുല്ല സഖാഫി, ഫിനാൻസ് സെക്രട്ടറി ശമീർ ഫാളിലി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL