Friday, March 20News That Matters
Shadow

വേങ്ങര ഡൗൺ ടൗൺ ഈദ് ഗാഹ്.

വേങ്ങര: താഴെ അങ്ങാടി ലിയാനക്ക് മുന്നിലെ മൈതാനിയിൽ വെച്ച് വേങ്ങര ഡൗൺ ടൗൺ ഈദ് ഗാഹ് പ്രാർത്ഥനാനിർഭരമായി നടന്നു. റമദാൻ മാസത്തിലൂടെ വിശ്വാസികൾ നേടിയെടുത്ത ജീവിതവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ തയ്യാറാവണമെന്ന് ഈദ് സന്ദേശം നൽകിയ കെ. അവറു മാസ്റ്റർ ഉദ്ബോധിപ്പിച്ചു. ആഘോഷവേളകളിൽ നിയന്ത്രണം വിടരുതെന്നും മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഏകനായ അല്ലാഹുവിന്റെ അടിമത്തം സ്വീകരിക്കുക എന്നതാകണം വിശ്വാസിയുടെ ലക്ഷ്യം. മറിച്ച്, അക്രമികളായ ഭരണാധികാരികളെ പ്രീണിപ്പിക്കാൻ ഇസ്ലാമിന്റെ പേര് ഉപയോഗിക്കുന്നത് സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുന്നാൾ നിസ്കാരത്തിന് വേങ്ങര ഡൗൺ ടൗൺ മസ്ജിദ് ഇമാം ആസിഫ് കമാൽ നേതൃത്വം നൽകി. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഈദ് ഗാഹിൽ പങ്കെടുത്തത്. നിസ്കാരത്തിന് ശേഷം നടന്ന മധുരപലഹാര വിതരണം ഈദ് ഗാഹിന് മാറ്റുകൂട്ടി. ഈദ് ഗാഹ് കമ്മിറ്റി കൺവീനർ കുട്ടി അഹമ്മദ് കുട്ടി, സിദ്ധീഖ് എ.കെ, അലവി എം.പി, ബഷീർ പുല്ലമ്പലവൻ, അഷ്‌റഫ്‌ പാലേരി, ഡോക്ടർ ഗദ്ദാഫി, ഡോക്ടർ യാസീൻ ഇസ്ഹാഖ്, യൂസുഫ് കുറ്റാളൂർ, അഹമ്മദ് പറങ്ങോടത്ത്, റസാക്ക് എം.പി, റഹീം ബാവ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL