പറപ്പൂർ: കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ വെച്ച് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റഹൂഫ് എ.വി നിർവ്വഹിച്ചു. അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മൂക്കിൽ സമദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, അലവിക്കുട്ടി പി., കൂനാരി ആലിക്കുട്ടി ഹാജി, റുഷ്ദ വെട്ടിക്കാട്ടിൽ, ഇസ്മായിൽ എ.വി, മൂക്കിൽ അഷ്റഫ് മാസ്റ്റർ, അഷ്റഫ് എൻ.കെ എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരും നിരവധി നാട്ടുകാരും ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

