അൽ-ഐൻ: വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐൻ വേങ്ങര കൂട്ടായ്മ സ്നേഹോഷ്മള സ്വീകരണം നൽകി. പുല്ലമ്പലവൻ ഷമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാട്ടിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ചും എം.കെ. റസാക്ക് വിശദീകരിച്ചു. പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രത്യേകമായി ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യോഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റിയാസ് ചേറൂർ, ഷുക്കൂർ ആലിങ്കൽ, ഫർഹാൻ എ.കെ., ഷിബിലി കെ.എം., മുബാറക്ക് ബെൻസായി, ജലീൽ എട്ടുവീട്ടിൽ, എം.കെ. അഷ്റഫ്, ഗഫൂർ ബാവ, ഉണ്ണ്യാലുങ്ങൽ മാനു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

