വേങ്ങര : പാണ്ടികശാലയിൽ നിന്നും മുകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ട തീർത്ഥാടക സംഘത്തിന് പാണ്ടികശാല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. പ്രദേശത്തെ സഹോദര സമുദായ സുഹൃത്തുക്കൾ നടത്തുന്ന തീർത്ഥാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്താണ് യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായത്. ചടങ്ങിൽ പി.കെ. കോയ ഹാജി തീർത്ഥാടകർക്കുള്ള കുടിവെള്ളം കൈമാറി. പി. അയ്യപ്പേട്ടൻ ഇത് ഏറ്റുവാങ്ങി.നാടിന്റെ മതസൗഹാർദ്ദവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ പി. സമദ്, എ.കെ. മുഫസ്സിർ, കെ. മുസ്ഥഫ, പി. മുസ്താഖ്, കെ.എം. താജുദ്ദീൻ, പി. രതീഷ്, പി. ഷാജി തുടങ്ങിയവർ സംബന്ധിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

