വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ. 78-ാംസ്വാതന്ത്ര്യ ദിനാഘോഷം. വേങ്ങര ടൗണിൽ ആഘോഷിച്ചു. പ്രസിഡൻറ് എം കെ റസാക്ക് പതാക ഉയർത്തി. രാജ്യത്തിൻറെ ഭരണഘടനയും ജനങ്ങളുടെ ഐക്യവും മതേതരത്വവും ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ. സംരക്ഷിച്ചു കൊണ്ടും മാത്രമേ രാജ്യത്തിൻറെ വികസനവും പുരോഗതിയും സാധ്യമാകൂ എന്നതുകൊണ്ട് ഈ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിർത്താൻ എല്ലാവരും ഐക്യത്തോടെ പോരാടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ എം.എ അസീസ് ഹാജി സോഷ്യൽ ട്രാവൽസ് ) സ്വാതന്ത്ര്യ ദിന പ്രതിഞ്ജചൊല്ലി കൊടുത്തു. സി എച്ച് സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. കോയാമു എ.കെ, എം ടി മുഹമ്മദലി, കിവി താജുദ്ദീൻ, കെ സി മുരളി, സിറാജ് കീരി, എം ടി കരീം, പി കെ ഉമ്മർ കുട്ടി, കെ സി രാജൻ, എ കെ ഹംസ. തങ്ങൾ വേങ്ങര, നജ്മുദ്ദീൻ താഴങ്ങാടി എകെ നജീബ്, സി.ടി മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ടൗണിൽ മധുര പലഹാരങ്ങളുടെ വിതരണം അലങ്കാർ മോഹൻ നിർവ്വഹിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com