വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 82 ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി എ ചെറീദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ എ നസീർ, പി പി സഫീർ ബാബു, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, മൊയ്തീൻ വി. ടി ശാ ക്കിർ വേങ്ങര, കാപ്പൻ ലത്തീഫ് , പി പി ഫൈസൽ, സുബൈർ ബാവ താട്ടയിൽ, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല എ കെ നാസർ തുടങ്ങിയവർ സംസാരിച്ചു.
