രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് പ്രസ്ഥാനിക കുടുംബം സ്നേഹാദരവ് നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ നേതൃത്വം നൽകി. ആദരവ് സംഗമം എം കെ മുഹമ്മദ് ഖാസിമിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ ഹസീബ് ആമുഖപ്രഭാഷണം നടത്തി. സൽമാൻ പാലാണി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. പി കെ മൂസാൻ ഹാജി, പി ആലസ്സൻ കുട്ടി, പി അഷ്റഫ് പാലാണി, ടി സി സക്കീർ ഹുസൈൻ വി പി മുഹമ്മദ് ശാമിൽ സംബന്ധിച്ചു. ശരീഫ് സഖാഫി സ്വാഗതവും ഇ കെ സുഹൈൽ നന്ദിയും പറഞ്ഞു.

.