കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു. പ്രദേശത്തെ കർഷകരെ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹ സമ്മാനം നൽകുകയും വിത്ത് വിതരണവും നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ എ ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എ.എ സ്വാഗതവും ട്രഷറർ മുസ്തഫ എ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ലബ് മെമ്പർമാരും നാട്ടുക്കാരും പങ്കെടുത്തു.
