Thursday, September 18News That Matters
Shadow

ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം വലിയോറ GMUPS ഹെഡ്മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ ഹരിദാസ് .പി, നിപ്പ ആരോഗ്യ ബോധവൽക്കരണം നടത്തി.

വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ആരോഗ്യ ജാഗ്രത ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിശദീകരണം നടത്തി .മീഡിൽസ് റൂബല്ല ക്യാംപെയിൻ സംബന്ധിച്ച് പബ്ലിക് ഹെൽത്ത്നഴ്‌സ് ശ്രീമതി ഷീല Nc വിശദീകരിച്ചു. മെയ് 12 മുതൽ 17 വരെ വാർഡ് തല ആരോഗ്യ ശുചിത്വ പോഷകാഹാരം സമിതി യോഗങ്ങൾ സംഘടിപ്പിച്ച വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മെയ് 13 ന് സ്കൂൾ സന്ദർശനം,15 ന് ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിശോധന,17 ന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള എലിപ്പനി രോഗപ്രതിരോധ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കും.

ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ ആശാപ്രവർത്തകർ സ്കൂൾ പ്രധാന അധ്യാപകർ സിഡിഎസ് പ്രസിഡൻറ്, കൃഷി ഓഫീസർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആരിഫ മടപ്പള്ളി സ്വാഗതവും ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL