Thursday, January 15News That Matters
Shadow

ഭാരത് സേവക് സമാജ് അവാർഡ് അഖിലേഷ് ടി.എസ് നു ലഭിച്ചു

ഭാരത് സേവക് സമാജ് അവാർഡ് ഊരകം സ്വദേശി അഖിലേഷ്.ടി.എസ് നു ലഭിച്ചു. 2025 ഏപ്രിൽ 15 ന് ചൊവ്വാഴ്ച്ച തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ഡോക്ടർ ശ്രീ.ബാലചന്ദ്രൻ. ബി.എസ് അവാർഡ് നൽകി. 1952 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്ഥാപിച്ച ഒരു ദേശീയ വികസന ഏജൻസി ആണ് ഇത്. ഈ സംഘടനയുടെ ഭരണഘടനയും പ്രവർത്തനവും ഇന്ത്യൻ പാർലമെന്റ് ഐക്യകണ്ഠേന അംഗീകരിച്ചതാണ്. സാമൂഹിക മേഖലകളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഭാരത് സേവക് സമാജ് ശ്രേഷ്ഠപദം നൽകി ഇദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി വ്യത്യസ്ഥ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് സംഘടന ആദരിക്കാറുള്ളത്. നിലവിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആണ് ഇദ്ദേഹം. മലപ്പുറം ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL