Thursday, September 18News That Matters
Shadow

ദേശീയ യുനാനി ദിനാഘോഷം സംസ്ഥാന തല പരിപാടികളുടെ ലോഗോ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു

താനൂർ: 2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ യു എം ഒ എ)യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം ടി അബ്ദുൽ നാസർ, ജോയിൻ സെക്രട്ടറി ഡോ. ടി കെ അഷ്കർ ഷഫീഖ് സംബന്ധിച്ചു. കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും 2025 വർഷത്തെ ദേശീയ യൂനാനി ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ കേരളയും, കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെ യു എം ഒ എ) സംയുക്തമായി യുനാനി മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും റേഡിയോ പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി പതിനഞ്ചാം തീയതി വരെയാണ് യുനാനി ദിനാഘോഷം സംസ്ഥാനത്ത് നടത്തപ്പെടുന്നത്.യുനാനി ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, ജുഡീഷ്യൽ ഓഫീസർമാർ,ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിപുലമായി സംഘടിപ്പിക്കും. യുനാനി വൈദ്യശാസ്ത്രത്തെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടികൾ, ഹെൽത്ത് അവയർനസ്സ് ക്ലാസുകൾ എന്നിവയും 2025 ദേശീയ യൂനാനി ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തും. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന കാലത്ത് രോഗ പ്രതിരോധത്തിന് വളരെയധികം പ്രധാനം നൽകുന്ന യുനാനി ചികിത്സ കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് വലിയ മുതൽക്കൂട്ടാവുമെന്നും യുനാനി വൈദ്യ ശാസ്ത്ര വിഭാഗത്തിന്റെ വളർച്ചക്കായി സർക്കാർ തലങ്ങളിൽ കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുന്നതായും കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL