Thursday, September 18News That Matters
Shadow

വേങ്ങര ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

2024-25 സംരംഭക വർഷം 3.0 ടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ 27/01/2025, തിങ്കളാഴ്ച്ച രാവിലെ 10:00 മണിയ്ക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 70 ഓളം പേർ പങ്കെടുത്ത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി.പി.യുടെ അധ്യക്ഷത വഹിച്ചു, തിരൂരങ്ങാടി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ സ്വാഗതവും വിഷയാവതരണവും നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഖാദർ, മുഹമ്മദ് കുറുക്കൻ, യൂസഫലി വലിയോറ, വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൾ അസീസ്, കെ എസ് എസ് എ ഐ പ്രതിനിധി അനീഷ് പരപ്പനങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സൈനുദ്ധീൻ ഹാജി എന്നിവർ ആശംസകൾ അറിയിച്ചു.

സബ് എഞ്ചിനീയർ സുധീന്ദ്രനാഥൻ കെ.വി (KSEB വേങ്ങര ) തിരുരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസർ ജയനിഷ സി.എം. തുടങ്ങിയവർ ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു. ബാങ്ക് മാനേജര്‍മാരായ സലാം എം(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വേങ്ങര), എം.എസ്.നിഷ(കേരള ബാങ്ക് വേങ്ങര), ശ്രീനാഥ് പി.സി.(പഞ്ചാബ് നാഷണൽ ബാങ്ക്), വേങ്ങര സർവ്വീസ് സഹകരണ ബാങ്ക് മാനേജർ ഹമീദ് തുടങ്ങിയവർ സംരംഭകർക്ക് ലോൺ സംബന്ധമായ ക്ലാസുകൾ എടുത്തു പി.എം.എഫ്.എം.ഇ. പദ്ധതി സംബന്ധിച്ച് ക്ലാസ് RP വിനോദ് കൈകാര്യം ചെയ്തു തുടർന്ന് ലോൺ സാങ്ഷൻ ലെറ്റർ ( PMEGP – 1) സർട്ടിഫിക്കറ്റുകൾ ( Kswift – 1, ഉദ്യം – 3, പഞ്ചായത്ത് ലൈസൻസ് – 1, FSSAI – 2, പാക്കർ ലൈസൻസ് – 2, ZED – 2 എന്നിവയുടെ വിതരണവും നടന്നു. സംരംഭകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉപജില്ലാ വ്യവസായ ഓഫീസർ വിശദീകരണം നൽകി. യോഗത്തിന് വേങ്ങര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ജയശ്രീ ഒ.കെ നന്ദി അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL