കൊളപ്പുറം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നം സ്ഥല പരിശോധന നടത്തി വിലയിരുത്താൻ ഹൈക്കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ ഇന്ന് കൊളപ്പുറത്ത് എത്തി. അഡ്വ. അനിരുദ്ധ്. ജി കമ്മത്ത് ആണ് കമ്മീഷൻ. കൊളപ്പുറം ജംഗ്ഷൻ, എയർപോർട്ട് റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം സർവീസ് റോഡ്, കൊളപ്പുറം ജംഗ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു വിലയിരുത്തി. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ജെസ്സി ഫിലിപ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും യാത്ര പ്രയാസങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.സമരസമിതി ഫയൽ ചെയ്ത ഇടക്കാല ഹർജി വാദം നടക്കുമ്പോൾ ആണ് കമ്മീഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് .
കൊളപ്പുറം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി ഹൈവേയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് അദ്ദേഹം നേരിൽ കണ്ടു. സ്കൂൾ വിടുന്ന സമയങ്ങളിൽ ഈ ഗതാഗതക്കുരുക്കിനിടയിലൂടെയാണ് വിദ്യാർത്ഥികൾ നടന്നു പോകുന്നത് ഇത് ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കൾ കാണുന്നത്. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. വെട്ടി മുറിച്ച സ്റ്റേറ്റ് ഹൈവേയ്ക്ക് മേൽപ്പാലം പണിത് ഈ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
അഡ്വ. അനിരുദ്ധ്. ജി. കമ്മത്ത് അഡ്വക്കറ്റ് കമ്മീഷണർ, അഡ്വ.കെ. എൻ. മുഹമ്മദ് തൻവീർ, അഡ്വ. റമീസ് നൂഹ്, അഡ്വ. മുഹമ്മദ് ഡാനിഷ്. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്, മെമ്പർമാരായ ജാബിർ, ഷംസു, ബേബി ശൈലജ, പുനത്തിൽ സജ്ന അൻവർ ,ഫിർദാസ് പി കെ, സമരസമിതി മുസ്തഫ പുളിശ്ശേരി, കൺവീനർ നാസർ മലയിൽ, ഹമീദ് ചാലിൽ, ഷറഫുദ്ദീൻ ചാലക്കൽ, റഫീഖ് താലാപ്പൻ, അഷ്റഫ് ബാലത്തിൽ, കുഞ്ഞഹമ്മദ് ചാലിൽ, റിയാസ് കല്ലൻ, പി രവികുമാർ, അൻവർ ആവയിൽ, മുസ്തഫ എടത്തിങ്ങൽ, അസ്ലം ആവയിൽ, ഹംസ തെങ്ങിലൻ, അനിൽ പുൽത്തടത്തിൽ ,യൂസഫ് ചോലക്കൽ,ദൃജേഷ് എംവി, ഉബൈദ് വെട്ടിയാടാൻ, അയ്യൂബ്ഖാൻ ചാലിൽ, അജിൽ പാമ്പാടി, ഷംസീർ പിടി, അഷ്റഫ് , ഷംന ഇസ്മായിൽ പൂങ്ങാടൻ, കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, ഫൈസൽ ഞാറക്കാടൻ, തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com