Tuesday, April 7News That Matters
Shadow

കൊടിഞ്ഞി പനക്കത്തായം എൽ.പി. സ്കൂൾ വാർഷികാഘോഷം സമാപിച്ചു

കൊടിഞ്ഞി: പനക്കത്തായം എൽ.പി. സ്കൂളിന്റെ 104-ാം വാർഷികാഘോഷങ്ങൾക്കും യാത്രയയപ്പ് സമ്മേളനത്തിനും ആവേശകരമായ സമാപ്തി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ആദ്യദിനം വിദ്യാർത്ഥികളുടെ കലാവിരുന്നുകളും രണ്ടാം ദിനം സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച ‘ധ്വനി 2k26’ കലാനിശയും അരങ്ങേറി. പ്രമുഖ ചലച്ചിത്ര താരം നിർമ്മൽ പാലാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 31 വർഷത്തെ സ്തുത്യർഹമായ സർവീസിന് ശേഷം വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശ് കുമാറിന് ജന്മനാട് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. വിവിധ ക്ലബ്ബുകളുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സ്നേഹോപഹാരങ്ങൾ ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് റിയാസ് ഇല്ലത്ത്, എം.ടി.എ. പ്രസിഡന്റ് സുമയ്യ മറ്റത്ത്, മുൻ പി.ടി.എ. പ്രസിഡന്റ് പാലക്കാട്ട് അബ്ദുൽ ഹമീദ്, അഡ്വ. ഷമീർ, ഫാറൂഖ് പത്തൂർ, വി.കെ. ഷമീന, പി.പി. മൻസൂർ, എം. സക്കരിയ്യ, പി. ഹബീബ്, വി.കെ. ആലംഗീർ, ഡോ. ആയിശാ മറിയം, കുഞ്ഞുട്ടി മാസ്റ്റർ, ബിന്ദു ടീച്ചർ, നിസാർ കൊടിഞ്ഞി, വി.കെ. ശിഹാബ്, പി. വാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വർണ്ണാഭമായ ഗാനമേളയും അരങ്ങേറി. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ വാർഷികാഘോഷത്തിൽ നാടൊന്നാകെ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL