പരപ്പനങ്ങാടി : കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് വീണ് മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി മരിച്ചു.ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി പുള്ളാടൻ അബ്ദുൽ അസീസ് (59) ആണ് അപകടത്തിൽ മരിച്ചത്. വീട് പൊളിക്കുന്ന ജോലിക്കിടെ സൺ സൈഡ് ദേഹത്ത് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണപ്പെട്ടത്. ഭാര്യ: അസ്മ. മക്കൾ: ഹബീബ ,ഹന്നത്ത് , ഹസീന, ഹഫ്സത്ത് മരുമക്കൾ: അമീർ മമ്പുറം, ആരീഫ് ചിനക്കൽ ,ഇബ്രാഹിം കൊടിഞ്ഞി , അക്കു പറമ്പിൽ പീടിക. സഹോദരങ്ങൾ: പരേതനായകുഞ്ഞി മുഹമ്മദ്, കമ്മുക്കുട്ടി, സൈതലവി,ആയിശ ബീവി, കുഞ്ഞിപാത്തുട്ടി , ആസ്യ, സുഹ്റ.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .മയ്യത്ത് നമസ്കാരം നാളെ നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദിൽ നടക്കും.

