തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥി നിദാൽ അഹമ്മദ് കെ.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിൽ പ്രണവ് പ്രകാശ് (ബോട്ടണി), വാജിദ് കെ.സി (സുവോളജി), മുഹമ്മദ് ഫഹദ് (ഇക്കണോമിക്സ്) എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഈ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദീൻ അധ്യക്ഷത വഹിച്ചു. ക്വിസ് ക്ലബ് നോഡൽ ഓഫീസർ എം. സലീന, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സഫീദ കെ, ഫിദ അൻവർ, കൃഷ്ണ പ്രസാദ് എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
