Wednesday, September 17News That Matters
Shadow

പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു.

തിരൂരങ്ങാടി: പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്താരങ്ങാടി പള്ളിപ്പടി താമസക്കാരനായ പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ അമീൻ 40 വയസ്സ് എന്നയാളെ തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ. ബി, എസ്.ഐ ബിജു കെ, സിപി ഓ ദീലീപ്, അഹമ്മദ് കബീർ കെ, മുഹമ്മദ് ജലാൽ എന്നിവരടങ്ങിയ സംഘം കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ വിനോദ് IAS ൻെറ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ 6 വർഷ കാലയളവിൽ മാത്രം മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി, കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിന ദേഹോപദ്രവ മേൽപ്പിൽ, കുറ്റകരമായ നരഹത്യാശ്രമം, സ്വർണ്ണ കവർച്ച തുടങ്ങിയ ആറോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ അമീൽ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്ഴത്തനങ്ങളിൽ ഏർപ്പെട്ട് വരികയായതിനാൽ പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്ഴത്തനങ്ങളിൽ നിന്നും തടയുന്നതിനായാണ് ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്ഴത്തനങ്ങൾ (തടയൽ) നിയമ പ്രകാരം നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL