വള്ളിക്കുന്ന് :- ആനങ്ങാടി വൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അമിത ഫീസ് വർദ്ധനക്കെതിരെ രക്ഷിതാക്കൾ മാർച്ച് സംഘടിപ്പിച്ചു. സ്കൂളിലെ നിലവിലെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാതെയും ഭൗതിക സാഹചര്യങ്ങൾ ഉയർത്താതെയും നിലവിലെ ഫീസ് നിരക്കിൽ നിന്ന് 26 ശതമാനം പുതിയ അധ്യായന വർഷത്തിലെ ഫീസിൽ ഉയർത്തിയതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധം നടത്തിയത് . 800 ഓളം വരുന്ന രക്ഷിതാക്കൾ ഇതിനെതിരെ മാനേജ്മെൻറ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ യാതൊരുവിധ ഇളവു നൽകില്ലെന്ന് പറഞ്ഞതിനാലാണ് മാർച്ച് സംഘടിപ്പിച്ചത്. 200 ഓളം വരുന്ന രക്ഷിതാക്കൾ പ്രതിഷേധ ജാഥ സ്കൂൾ ഗേറ്റിൽ നിന്നും ആരംഭിച്ച് ആനങ്ങാടി ജംഗ്ഷൻ വരെ പോയി തിരിച്ച് സ്കൂൾ ഗേറ്റിന് മുന്നിൽ തന്നെ അവസാനിപ്പിച്ചു. ഇതിനിടയിൽ തന്നെ ഏകദേശം മുന്നൂറോളം രക്ഷിതാക്കൾ കുട്ടികളുടെ ടി സി വാങ്ങി മറ്റു സ്കൂളുകളിൽ അഡ്മിഷൻ എടുത്തു. മാനേജ്മെൻറ് ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫീസ് വർദ്ധനക്കെതിരെ രക്ഷിതാക്കളുടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അതിൻറെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ പ്രസിഡൻ്റ് രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗന സ്വാഗതവും ട്രെഷറർ ഷഹീർ നഹ നന്ദിയും അറിയിച്ചു. ആക്ഷൻ കൗൺസിൽ മെമ്പർമാരായ ശരത് , നാസർ, അഭിലാഷ്, ജൽജിത്ത്, അൻവർ എ.ടി, മുർഷിദ, സുൽഫിക്കർ അലി എന്നിവർ സംബന്ധിച്ചു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com