Thursday, September 18News That Matters
Shadow

Tag: GULF

ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

GULF NEWS
ദുബായ്: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍ വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്ന പേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ (56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവു പ്രകാരം ഇയാളെ ഗുണ്ടാനിയമം ചുമത്തി തടങ്കലിലിട്ടു. ദുബായില്‍ നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍ വാണിഭസംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം ...
യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

GULF NEWS
മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഈ മാസം നാല് (ഓഗസ്റ്റ് 4) മുതൽ പുതിയ നിബന്ധന പ്രാബല്യത്തിലാകും.ഈ സമയത്തിന് ശേഷം ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കും. അതിന് ശേഷം വരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. അതുമൂലം വൈകിവരുന്നവരുടെ യാത്ര മുടങ്ങുമെന്നും വിമാന കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ യാത്രക്കാർ സമയക്രമം കൃത്യമായി പാലിക്കണമന്നും വിമാന കമ്പനി അറിയിച്ചു.എന്നാൽ ചെക...
അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ.

അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ.

GULF NEWS
ദുബൈ: താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ. സെപ്റ്റംബർ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. ഇക്കാലയളവില്‍ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറല്‍ നിയമം അനുസരിച്ച്‌ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന...
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

GULF NEWS
ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ മറ്റു നാല് പേർ  സൗദി പൗരൻമാരാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. പ്രതികളായ അഞ്ചു പേര്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ സ്വദേശി നൈസാം ചിനികപ്പുറത്ത് എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്.പ്രതികൾ സംഘം ചേർന്ന് പിടിച്ചുപറി നടത്തിയിരുന്നതായും, കോഴിക്കോട് കൊടുവള്ളി സ്വദേശി വേളാട്ടുകുഴിയില്‍ അഹമ്മദ് കുട്ടി – ഖദീജ ദമ്പതികളുടെ...
മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

GULF NEWS
മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു. കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ...

MTN NEWS CHANNEL