
മുംബൈ: കായിക ലോകം കാത്തിരുന്ന അപൂർവ്വ നിമിഷത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായി. അർജന്റീനയുടെ ലോകകപ്പ് ഹീറോ ലയണൽ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഒരേ വേദിയിലെത്തിയത് ആരാധകർക്ക് ആവേശമായി.ഇന്ത്യയിലെത്തിയ മെസ്സിയെ സ്വീകരിക്കാൻ സച്ചിൻ നേരിട്ടെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയാണ് സച്ചിൻ മെസ്സിക്ക് സമ്മാനമായി നൽകിയത്. തിരിച്ച് അർജന്റീനയുടെ പ്രശസ്തമായ ലോകകപ്പ് ജേഴ്സി മെസ്സി സച്ചിനും കൈമാറി. ആർപ്പുവിളികളോടെയാണ് ഇരുവരെയും ഗാലറിയിലെ ആരാധകർ വരവേറ്റത്. വേദിയിൽ വെച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും മെസ്സി കണ്ടുമുട്ടി. ഛേത്രിയെ കണ്ട ഉടൻ മെസ്സി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത് കാണികൾക്ക് കൗതുകവും ആവേശവുമായി മാറി. കായിക പ്രേമികളുടെ മനസിൽ കുളിർകോരിയിടുന്ന കാഴ്ചയായിരുന്നു മുംബൈയിൽ അരങ്ങേറിയത്.
