Wednesday, September 17News That Matters
Shadow

യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; NICU വാർഡിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയർഫോഴ്‌സ് സംഘങ്ങൾ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 37 കുട്ടികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കനത്ത പുകയ്ക്കിടയിൽ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL