പട്‌ന: വിഷപാമ്പിനെ കഴുത്തില്‍ചുറ്റി നൃത്തം ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് കുഴഞ്ഞുവീണു. ഗൗരവ് കുമാര്‍ എന്നയാളാണ് കുഴഞ്ഞുവീണത്. ഛഠ് പൂജയോട് അനുബന്ധിച്ച് നടന്ന സ്‌റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. സിനിമാ പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവാവ് പാമ്പ് കടിച്ചത് അറിഞ്ഞിരുന്നില്ല. പരിപാടിക്കിടെ യുവാവ് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കഴുത്തില്‍ പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി.
വര്‍ഷങ്ങളായി താന്‍ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്ന് ഗൗരവ് പ്രതികരിച്ചു. ആദ്യമായാണ് പാമ്പിന്‌റെ കടിയേല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് യുവാവിന്‌റെ ജീവന്‍ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൗരവ് കുമാര്‍ നിലവില്‍ ചികിത്സയിലാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com