നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ‘ആമിനാസി’ല്‍ എ.എൻ. സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം. പിതാവ്: പരേതനായ കെ.പി. അബൂബക്കർ. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കള്‍: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കള്‍: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങള്‍: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുള്‍ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനില്‍.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com