കണ്ണമംഗലം: എരണിപ്പടി സ്വദേശി ഇ കെ അബ്ദുസമദ് ഹാജി എന്ന ബവു (പരേതനായ ഇ കെ. ഖാദർ ഹാജിയുടെ മകൻ ) നിര്യാതനായി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു. നാഷണൽ ലീഗ് സംസ്ഥാന കൗൺ സിലാറും, നാഷണൽ പ്രവാസി ലീഗ് മുൻ ജില്ലാ പ്രസിഡന്റ് എന്നി ചുമതലകൾ വാഹിച്ചിട്ടുണ്ട്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് എടക്കാപറമ്പ ജുമാമസ്ജിദിൽ.
മാതാവ്: പുള്ളാട്ട് ഫാത്തിമ ഹജ്ജുമ്മ. ഭാര്യ :കുണ്ടു പുഴക്കൽ ഇത്തീമു എന്ന സുമയ്യ. സഹോദരങ്ങൾ :മൊയ്‌ദീൻ കുട്ടി ഹാജി, അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ്, ഉമ്മർ, ആ ലിമൊയ്‌തീൻ, മുസ്തഫ, അബ്ദുറഹ്മാൻ. സഹോദരിമാർ :കുഞ്ഞിപ്പാത്തുട്ടി, കദിയമ്മ കുട്ടി, മറിയമ്മു. മക്കൾ :നിസാർ, അബ്ദുൽ ഖാദർ, സയ്യിദ് ഖുതുബ്, യാസർ, സിയാവുൽ ഹഖ്, അഡ്വക്കറ്റ് ഇബ്രാഹിം സുലൈമാൻ. മരുമക്കൾ:ശബ്ന ഊരകം, ഖദീജ ഷമീബ തിരുരങ്ങാടി, സജിന കോടൂർ, ആമിയ ആനക്കയം, മാജിദ നുസ്രത്ത് വണ്ടൂർ
