വൈലത്തൂർ താഴെ ജംഗ്ഷനിൽ, വളാഞ്ചേരി റോഡ് കോട്ടക്കൽ ജംഗ്ഷനിൽ ട്രാഫിക് സർക്കിളുകൾ സ്ഥാപിച്ചു. മുസ്ലിം ലീഗ്, കോൺഗ്രസ്, സിപിഐഎം, ബിജെപി, വെൽഫെയർ പാർട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടനകളെ ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ ട്രാഫിക് പരിഷ്കാരത്തിന് തുടക്കം കുറിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ ഇളയോടത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. വിപുലമായ ട്രാഫിക് പരിഷ്കരണത്തിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷ പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി, പോലീസ്, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും. ട്രാഫിക് പരിഷ്കരണവുമായി പൊതുജനങ്ങൾ വാഹന ഉടമകളും സഹകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com