മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പഠനപ്രചോദനവും നന്മയും സൗഹൃദവും സ്നേഹവും വളർത്തുന്നതിന് ക്ലാസുകളിൽ ഉപയോഗിക്കാവുന്ന വൺ മിനിറ്റ് /ടു മിനിറ്റ് പ്രചോദന വീഡിയോകൾ വിജയഭേരി PEP TALK എന്ന പേരിൽ സ്കൂളുകളിലേക്ക് ലഭ്യമാക്കുന്നു. ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും വിജയഭേരി ഗ്രൂപ്പിലൂടെ പ്രസ്തുത വീഡിയോകൾ സ്കൂളുകളിലേക്ക് നൽകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഷൗക്കത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വീഡിയോകൾ തീർച്ചയായിട്ടും വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ഏറെ പ്രചോദനകരമായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പറഞ്ഞു. ആത്മവിശ്വാസവും പോസിറ്റീവ് ആറ്റിറ്റ്യൂടും ശുഭാപ്തി വിശ്വാസവും വിദ്യാർത്ഥികളിൽ സന്നിവേശിപ്പിക്കുന്ന ഈ വീഡിയോകളുടെ ജില്ലാതല പ്രദർശന ഉദ്ഘാടനം മങ്കട പള്ളിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ്, വിജയഭേരി കോഡിനേറ്റർ ടി സലിം, ഷൗക്കത്ത് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com