മലപ്പുറം : കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ (21) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ച കാവ്യ ഏറെ നേരം കഴിഞ്ഞും പുറത്ത് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്സിന് പഠിക്കുകയായിരുന്ന കാവ്യ, രണ്ടാഴ്ച മുമ്ബാണ് വീട്ടിലെത്തിയത്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മ: ബിന്ദു, സഹോദരൻ: ഋതിക്.
