Wednesday, September 17News That Matters
Shadow

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷത്തെ കൃതികളാണ് അവാര്‍ഡിനായി ക്ഷണിച്ചിരുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട സാഹിത്യ, ചരിത്ര, പഠന ഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 2021 വര്‍ഷത്തെ അവാര്‍ഡ് ”നവോത്ഥാനവും ശ്രാവ്യ കലകളും” എന്ന ഡോ. പി.ടി. നൗഫല്‍ എഴുതിയ പഠനത്തിനാണ്. 2022-ലെ അവാര്‍ഡ് ഒ.എം. കരുവാരകുണ്ട് രചിച്ച ”ഇശല്‍ രാമായണം” കാവ്യ കൃതിയ്ക്കും 2023ലെ അവാര്‍ഡ് ”മലയാള സൂഫി കവിത” എന്ന പേരിലുള്ള ഡോ. മുനവ്വര്‍ ഹാനിഹ് എഴുതിയ പഠന കൃതിയ്ക്കുമാണ്. പ്രൊഫ. എം.എം. നാരായണന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, പക്കര്‍ പന്നൂര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് കൃതികള്‍ തെരഞ്ഞെടുത്തത്. ഗിഫ്റ്റ് വൗച്ചറും ക്യാഷ് പ്രൈസും ഉള്‍പ്പടെ പതിനായിരം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബറില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അവാര്‍ഡ് തുകയും ഫലകവും സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL