Thursday, September 18News That Matters
Shadow

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ് എൽ സി) നാളെ (ജൂലൈ 25) ആരംഭിക്കും. മലപ്പുറം സിവിൽ സ്റ്റേഷനിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയർ ഹൗസിന് സമീപം സജീകരിച്ച പ്രത്യേക പന്തലിലാണ് ഒരു മാസം (ആഗസ്റ്റ് 25 വരെ) നീളുന്ന ഫസ്റ്റ് ലെവൽ ചെക്കിംഗ് നടക്കുക. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയർമാർ നേതൃത്വം നൽകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള 5,990 കൺട്രോൾ യൂണിറ്റുകളും 16,290 ബാലറ്റ് യൂണിറ്റുകളുമാണ് ആദ്യഘട്ട പരിശോധന നടത്തി വോട്ടിംഗിന് സജ്ജമാണെന്ന് ഉറപ്പാക്കുന്നത്.

ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വോട്ടർ ഐഡി കാർഡ് നമ്പർ കൊടുത്ത് search ചെയ്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.ഉണ്ടെങ്കിൽ പഞ്ചായത്ത്‌/നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ എന്നിവ അറിയാം.
https://sec.kerala.gov.in/rfs/search/index

വോട്ടർ പട്ടിക കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.sec.kerala.gov.in/public/voters/list


ഈ ലിങ്കിൽ പഞ്ചായത്ത്/നഗരസഭയും പേര് അല്ലെങ്കിൽ വോട്ടർ ഐഡി നമ്പറോ നൽകി search ചെയ്താൽ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം…
https://www.sec.kerala.gov.in/public/search/voter

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL