Thursday, September 18News That Matters
Shadow

ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു

ജില്ലയിലെ ആദിവാസി മേഖലയിലെ യുവാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പദ്ധതിക്ക് തുടക്കമായി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് ജില്ലാ പൊലീസ് നടപ്പിലാക്കിയ പദ്ധതി. പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനും സാമൂഹികമായി മുന്നേറുന്നതിനും ആദിവാസി യുവാക്കള്‍ക്ക് പദ്ധതി സഹായകമാകും. ലൈസന്‍സ് ലഭിച്ചവര്‍ക്ക് സ്വകാര്യമേഖലയിലും പൊതുമേഖലയിലും തൊഴില്‍ നേടാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി നിരവധി ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ഇത്തരം പദ്ധതികള്‍ ആദിവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തിന് വഴി തുറക്ുമെന്ന് മലപ്പുറം എസ്.പി. ആര്‍. വിശ്വനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL