വലിയ ജില്ല എന്ന നിലയിലും സാമൂഹ്യ സൂചികകളുടെയും അടിസ്ഥാനത്തിലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഗാര്‍ഹിക പ്രസവവും മലപ്പുറവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് കെ ജി എം ഒ എ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കപടശാസ്ത്രങ്ങളും അശാസ്ത്രീയ ചികിത്സ രീതികളും സര്‍ക്കാര്‍ അംഗീകമില്ലാത്ത ചികിത്സാ രീതികളും നിയമപരമായി നേരിടണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് പരിപാടികള്‍ അഡ്വ: സുജാത വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.പി എം ജലാല്‍ അധ്യക്ഷത വഹിച്ചു.മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ കെ റഊഫ് വിഷയാവതരണം നടത്തി.കെ.ജി.എം.ഒ.എ. മുന്‍ ജില്ലാ പ്രസിഡണ്ട് ഡോ. യു ബാബു ഡോ. സത്യനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ: ഷുബിന്‍ (ഡെപ്യൂട്ടി ഡി എം ഒ ) ,ഡോ: മുബാറക്ക് സാനി (ശാസ്ത്രസാഹിത്യ പരിഷത്ത്), ഡോ: കൊച്ചു എസ് മണി(ഐ എം എ),ഡോ: രേഷ്മ സാജന്‍ (കെ എഫ് ഒ ജി) ഡോ: സജീവന്‍ (ഐ എ പി), ശ്രീ. ലൈജു (ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന്‍), പുഷ്പലത (ജെ പി എച്ച് എന്‍ ) , മാഗ്ലിന്‍ (ഫാര്‍മസി അസോസിയേഷന്‍), ബീന ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .ഡോ. ദില്‍ഷാദ് നന്ദി പറഞ്ഞു.
