Wednesday, September 17News That Matters
Shadow

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

വിദ്യാലയങ്ങളിലും സമീപ പ്രദേശത്തും സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ആവശ്യപ്പെട്ടു.ലോക പുകയില ദിനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ എടക്കുളത്ത് കുറ്റിപ്പുറം പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെകടർ കെ. അമ്പിളി ഉദ്ഘടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ.എ.എസ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ്മോബ് ശ്രദ്ധേയമായി. പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ അസംബ്ലി , സൈക്കിൾ റാലി, ഫീൽഡ് ട്രിപ്പ്, സൗഹൃദ സംഗമം എന്നിവ കാമ്പയിൻ കാലയളവിൽ വിദ്യാലയങ്ങളിൽ നടക്കും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ജലീൽ വൈരങ്കോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഖിദ്മത്ത് സ്ക്കൂൾ മാനേജർ കെ.എം കുട്ടി, പ്രിൻസിപ്പൽ ബഷീർ തടത്തിൽ, പ്രധാന അധ്യാപകൻ എ.പി ഹുസൈൻ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഭാരവാഹികളായ ആർ.എം ലക്ഷ്മി ദേവി, എം. സുധിയ, ജി.കെ. ഗിരിജ, എ.പ്രേമലത, കെ കൃഷ്ണകുമാർ, വി.കെ കോമളവല്ലി,ഷൈബി പാലക്കൽ, എം.ജിബി ജോർജ്, അനൂപ് വയ്യാട്ട്, കെ.കെ.ഷഫീദ, പി. മുഹമ്മദ് യാസിർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL