യു.ഡി.എഫിന് അകത്തും പുറത്തും പ്രശ്നമെന്ന് CPM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് CPM ഏരിയാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നുന്നു അദ്ദേഹം. നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലസാഹചര്യമാണുള്ളത്. നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി പൊതു സീകാര്യനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് പാറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പി.വി. അൻവർ മുന്നണി വിട്ടത് ആശ്വാസമായോ എന്ന ചോദ്യതോട്അദ്ദേഹം ത്രികരിച്ചില്ല. എം.സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യ തോടും അദ്ദേഹം പ്രതികരിച്ചില്ല. ഒരാഴ്ച്ചക്കുള്ളിൽ സ്ഥാനാർത്ഥി ഉണ്ടാകുമെന്നുംഎം.വി.ഗോവിന്ദൻ പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com