Thursday, September 18News That Matters
Shadow

പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

ചേലേമ്പ്ര: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക വിദഗ്ദനുമായ ഡോ.അബു കുമ്മാളി എഴുതിയ പരിസ്ഥിതിയുടെ മാനിഫെസ്‌റ്റോ എന്ന പുസ്തകം അരിയല്ലൂരിൽ വെച്ച് നടന്ന ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്‌റ്റിലായിരുന്നു പ്രകാശനം. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്നതോടൊപ്പം അനുവാചകരെ വിശേഷിച്ചും പുതിയ തലമുറയെ കൃഷിയിലേക്ക് വഴിനടത്തുന്നതുമായ ലേഖന സമാഹാരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ സംരംഭകനും സാമൂഹ്യ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അബു കുമ്മാളി ആദ്യമായാണ് തന്റെ വീക്ഷണങ്ങൾ പുസ്തക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL