സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ധരായ ടെക്ബെഹാർട്ടും മലപ്പുറം ജില്ലാ കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ്ബും സംയുക്തമായി നടത്തിയ സൈബർ സ്മാർട്ട് 2024 സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ വി. ആർ വിനോദ് ഉദ്ഘാടനം ചെയ്തു.
സൈബർ അക്രമങ്ങൾ സജീവമായ സൈബർ യുഗത്തിൽ, സൈബർ ആക്രമങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാകാനും സൈബർ ആക്രമണങ്ങളെ നേരിടാനും കളക്ടറേറ്റ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ് ക്ലാസിൻ്റെ ലക്ഷ്യം. കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ് പ്രസിഡന്റ് സൗമ്യ ടി ഭരതൻ അധ്യക്ഷയായി. ടെക്ബെഹാർട്ട് കോട്ടക്കൽ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ അദിത് അജിത്കുമാർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആസാദ് ബാബു, സൈബർ ഫോറെൻസിക് ഇൻവെസ്റ്റിഗേറ്റർ അഭിനന്ദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com