കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയില്‍ പിടിയില്‍. കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മൻസില്‍ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജില്‍ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയില്‍ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈല്‍ ഫോണുകളും സിമ്മും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദേശ പ്രകാരം സൈബർ പൊലീസിന് കൈമാറി.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com